ആണവായുധ ശേഖരം വിപുലീകരിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ

സിയോൾ: ആണവായുധ ശേഖരം വിപുലീകരിക്കുമെന്നും കൂടുതൽ സങ്കീർണ്ണമായ ആണവായുധ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. അമേരിക്കയുമായുള്ള ഉത്തര കൊറിയയുടെ ബന്ധത്തിന്റെ ഭാവി ശത്രുതാപരമായ നയം അമേരിക്ക ഉപേക്ഷിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭരണകക്ഷിയുടെ പ്രധാന യോഗത്തിൽ വച്ച് വെള്ളിയാഴ്ച(08/01/21)യായിരുന്നു കിമ്മിന്റെ പ്രഖ്യാപനം. പരാമർശങ്ങൾ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമായാണ് കണക്കാക്കപ്പെടുന്നത്.

ശത്രുരാജ്യങ്ങൾ അവരുടെ ആണവായുധങ്ങൾ ഉത്തര കൊറിയയ്‌ക്കെതിരെ ആദ്യം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ തങ്ങളും ആണവായുധം ഉപയോഗിക്കില്ല, കിം പറഞ്ഞു.

പ്രത്യേക യുദ്ധവിമാനങ്ങൾ, വെള്ളത്തിനടിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ, ചാര ഉപഗ്രഹങ്ങൾ, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കാൻ കിം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഭരണകക്ഷി കോൺഗ്രസ് വിളിച്ചുകൂട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →