റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

December 31, 2020 - 4:44 pm

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിൽ 28 – 12-2020 തിങ്കളാഴ്ചയാണ് സംഭവം.

ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60 കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കഴുത്തില്‍ പലതവണ കുത്തിയ ശേഷമാണ് പ്രതികള്‍ ജീവനക്കാരൻ്റെ കഴുത്തറുത്തത്. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് മുമ്പില്‍ കീഴടങ്ങി. മറ്റൊരു പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *