കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക് കാസര്‍കോഡ് ക്യാമ്പ്ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലാണ്ക്യാമ്പ് ഓഫീസ് അനുവദിക്കുക. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും. ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത് പോലീസ് മേധാവിയുടെ പരിഗണനയിലാണ് അടുത്ത ആഴ്ച അലോട്ടുമെന്റു ണ്ടാകും പോലീസില്‍ നിന്നാണ് സിബിഐക്ക് ജീവനക്കാരെ നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയുെ ശരത്ലാലിന്റെയും കൊലപാതക കേസ് ആണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുന്നത്. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് ക്യാമ്പ് ഓഫീസ് അനുവദിക്കുന്നത്. നേരത്തെ അയച്ചിരുന്ന അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. കാസര്‍കോഡ് എത്തി കൊലപാതകത്തിന്റെ പുനരാവിഷ്ക്കാരം നടത്തി അന്വേഷണത്തിന് തുടക്കമിട്ടശേഷം സിബിഐ സംഘം തിരുവനന്തപുരത്തക്ക് തിരിച്ചു പോയിരുന്നു.
എസ്പി നന്ദകുമാരന് നായര്‍ . ഡിവൈഎസ്പി അനന്ദകൃഷ്ണന്, എന്നിവരടക്കമുളള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അടുത്ത ആഴ്ച അന്വേഷണത്തിനായി ഇവര്‍ വീണ്ടും കാസര്‍കോട്ടെത്തും.

