റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാരിവട്ടം പാലം അഴിമതി: അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ്

കൊച്ചി ഫെബ്രുവരി 13: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് നോട്ടീസ് ലഭിച്ചതായും അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസീല്‍ ശനിയാഴ്ച 11 മണിക്ക് ഹാജാരാകാനാണ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് ലഭിച്ചത്. ഗവര്‍ണര്‍ അനുമതി നല്‍കിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലാരിവട്ടംഅഴിമതിക്കേസില്‍ നേരത്തെ ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *