റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ അങ്കണവാടികൾ 21-12-2020 തിങ്കളാഴ്ച മുതല്‍ തുടർന്ന് പ്രവർത്തിക്കും

December 18, 2020 - 6:11 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ 21-12-2020 തിങ്കളാഴ്ച മുതല്‍ തുടർന്ന് പ്രവർത്തിക്കും. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പ്രവർത്തനം.

തിങ്കളാഴ്ച മുതല്‍ ജീവനക്കാരാണ് ഹാജരാകേണ്ടത്. എന്നാല്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, തുടങ്ങി അങ്കണവാടികള്‍ വഴി നടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കും. ഭവന സന്ദര്‍ശനം ഉച്ചയ്ക്ക് ശേഷം നടത്തണം.

കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൊവിഡ് വ്യാപന സാഹചര്യത്തിൽ 2020 മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താത്കാലിക അവധി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *