റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിച്ച അമ്മയെ ആശുപത്രി വളപ്പില്‍ ഉപേക്ഷിച്ച് മകന്‍; രോഗം ഭേദമായ അച്ഛനെ വേണ്ടെന്ന് മക്കള്‍

December 15, 2020 - 6:47 am

നെടുംകണ്ടം : കോവിഡ് ബാധിച്ച വൃദ്ധയെ ആശുപത്രി വളപ്പിലെ മരച്ചുവട്ടില്‍ ഉപേക്ഷച്ച് മകന്‍ കടന്നുകളഞ്ഞു. കോവിഡ് ഭേദമായ പിതാവിനെ സ്വീകരിക്കാത്ത മക്കള്‍ മറ്റൊരിടത്ത്. നെടുംകണ്ടം താലൂക്കാശുപത്രിയലാണ് രണ്ടുസംഭവങ്ങളും അരങ്ങേറിയത്. കോവിഡ് ബാധിച്ച 65 കാരിയായ അമ്മയെയാണ് മകന്‍ ആശുപത്രി പ്രദേശത്ത് ഉപേക്ഷിച്ചത്. 13,12,2020 ഞായറാഴ്ച അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മകന്‍ അമ്മയെ വാഹനത്തില്‍ കയറ്റി നെടുംകണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്‍റെ ചുവട്ടിലിരുത്തിയ ശേഷം കടന്നുകളഞ്ഞു

കോവിഡ് ബാധിതയെ കണ്ടെത്താനായി വിവരങ്ങള്‍ തേടി ആരോഗ്യ വകുപ്പും പോലീസും നടത്തിയ അന്വേഷണത്തില്‍ 65 കാരിയെ നെടും കണ്ടം താലൂക്ക് ആശുപത്രി പരിസരത്തുനിന്നു കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റ റില്‍ എത്തിച്ചു. ഉപേക്ഷിച്ചുകടന്ന മകനെ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.

കോവിഡ് ബാധിച്ച അച്ഛനെ ഏറ്റെടുക്കാന്‍ മകന്‍ വിസമ്മതിച്ചതാണ് മറ്റൊരു സംഭവം. പത്തുദിവസം മുമ്പ് അസുഖം ബാധിച്ച നെടുംകണ്ടം കരുണാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരനെയാണ് മക്കള്‍ ഏറ്റെടുക്കാന്‍വിസമ്മതിച്ചത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ ഇദ്ദേഹം നെടുംകണ്ടം പഞ്ചായത്തിന്‍റെ കീഴിലുളള പകല്‍ വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഒരാഴ്ചമുമ്പ് കോവിഡ് ബാധിതനായ വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്നും വൃദ്ധന്‍ ചായ കുടിച്ചിരുന്നു. തുടര്‍ന്ന് വയോധ്യനും രോഗം ബാധിച്ചു. നെടുംകണ്ടം ജനമൈത്രി പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഇദ്ദേഹത്തെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റ റിലേക്ക് മാറ്റി രോഗം ഭേദമായതോടെ പോലീസും ആരോഗ്യ വകുപ്പും മക്കളെ വിവരമറിയിച്ചു. എന്നാല്‍ മക്കള്‍ അച്ഛനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. വൃദ്ധനെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം തടുങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *