ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ ബന്ദിനിടെ നേതാക്കളുടെ അറസ്റ്റും കസ്റ്റഡിയും വ്യാപകമാകുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിനു പിന്നാലെ ഇടത് നേതാക്കളെ ദില്ലി പോലീസ് സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ രാജ്യസഭാ എംപിയായ കെകെ രാഗേഷ്, പി കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ബിലാസ് പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.സിപിഎം .
കേന്ദ്ര കമ്മിറ്റി അംഗമായ അരുണ്‍ മേത്ത ഗുജറാത്തില്‍ വെച്ച് അറസ്റ്റിലായി
രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്.



