തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചതിനെ തുടര്‍ന്ന് നടന്ന വാക്കു തർക്കത്തിനിടെ പേരൂര്‍ക്കട എസ്.എ.പി ക്വാര്‍ട്ടേഴ്സില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഹവില്‍ദാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി.
അസിസ്റ്റന്റ് കമാന്‍ഡന്റ് ഷമീര്‍ഖാനെയാണ് ക്വാര്‍ട്ടേഴ്സില്‍ കയറി ഹവില്‍ദാര്‍ അമല്‍ ബാബു 5-12-2020 ഞായറാഴ്ച രാത്രി ഭീഷണിപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ സമീപവാസികള്‍ ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് അമൽ ബാബുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഷമീര്‍ ഖാൻ നൽകിയ പരാതിയില്‍ അമല്‍ ബാബുവിനെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ബറ്റാലിയന് എ.ഡി.ജി.പി കെ. പത്മകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.എ.പി കമാന്‍ഡന്റിനാണ് അന്വേഷണ ചുമതല.




