മിര്‍സാപൂര്‍ ജൂലൈ 19: കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. അവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം സോന്‍ഭദ്രയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് പോലീസ് തടഞ്ഞത്.
തുടര്‍ന്ന് പ്രിയങ്കയും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

