ചെന്നൈ: ഹോട്ടലുകളുടെ സ്റ്റാർ പദവിക്ക് കോഴ വാങ്ങിയെന്ന കേസിൽ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ് രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയില്‍നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 7 ലക്ഷം രൂപയും റെയ്ഡിൽ കണ്ടെടുത്തു.
കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നല്‍ പരിശോധന നടത്തുകയാണ്. തമിഴ്നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ 31 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
സ്റ്റാര്‍ പദവിക്കായി ഹോട്ടലുകള്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡ്. രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും റെയ്ഡ് നടക്കുന്നത്.

