കോട്ടയം ജനുവരി 24: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിഎംഒ അറിയിച്ചു.
വുഹാനില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കോഴ്സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് നേരത്തെ മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്കും സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു.

