വാഷിംഗ്ടണ്‍: രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ സ്ഥിരമായി കേട്ടുകൊണ്ടായിരുന്നു തന്റെ ബാല്യകാലമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിലായതിനാല്‍ ആണ് ഇതിഹാസകഥകള്‍ ജീവിതത്തിന്റെ ഭാഗമായതെന്നും എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഓര്‍മ്മ പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കി. 2010 ല്‍ പ്രസിഡന്റായിരിക്കെയാണ് ഇന്ത്യയില്‍ ആദ്യമായി എത്തിയത്. അതുവരെ ഈ രാജ്യം കണ്ടിട്ടില്ലെങ്കിലും തന്റെ സങ്കലപ്പത്തില്‍ എന്നും ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ടായിരുന്നു എന്നും പറയുന്നു.
ഇന്ത്യയോടുള്ള താല്പര്യക്കൂടുതലിനു കാരണം എന്റെ കുട്ടിക്കാലത്തിന്റെ ഒരുഭാഗം ഇന്തോനേഷ്യയില്‍ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടു വളര്‍ന്നതിനാലാകാം. അല്ലെങ്കില്‍ ഈസ്റ്റേണ്‍ മതങ്ങളോടുള്ള എന്റെ താല്പര്യം കൊണ്ടോ, ദാലും കീമയും പാചകം ചെയ്യാന്‍ പഠിപ്പിച്ച, ബോളിവുഡ് സിനിമകളോട് ആവേശമുണര്‍ത്തിയ ഒരു കൂട്ടം പാകിസ്ഥാന്- ഇന്ത്യന്‍ കോളേജ് സുഹൃത്തുക്കളൊ ഒക്കെ ആയിരിക്കാം.” എന്നാണ് ഒബാമ പുസ്തകത്തില്‍ പറഞ്ഞത്.
ലോകജനസംഖ്യയുടെ ആറിലൊന്ന്, ഏകദേശം 2,000 വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍, 700 ലധികം ഭാഷകള്‍ സംസാരിക്കുന്ന ജനത ഇതുകൊണ്ടൊക്കെയായിരിക്കാം ഇന്ത്യ തന്റെ മനസ്സില്‍ ഇടം നേടിയിരിക്കുകയെന്ന് അദ്ദേഹം പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ 2010ല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു ഒരുപാട് കാലങ്ങള്‍ക്കു മുമ്പ് തന്നെ ഭാരതം തന്റെ ചിന്തകളില്‍ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്തകത്തില്‍ പാകിസ്താനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം നടത്തിയ അല്‍ കൈ്വദാ തീവ്രവാദി തലവന്‍ ഒസാബാ ബിന്‍ ലാദന് വേട്ടയെക്കുറിച്ചും പറയുന്നുണ്ട്. രണ്ടു വോള്യമാക്കി പ്രസിദ്ധീകരിക്കന്ന പുസ്തകത്തിന്റെ ആദ്യ വോള്യം ചൊവ്വാഴ്ച മുതല്‍ പുറത്തിറങ്ങും.

