കൊല്ലം: മൂവാറ്റുപുഴയാറ്റില്‍ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. ആര്യയും അമൃതയും തമ്മിലുള്ള വേര്‍പിരിയാനാവാത്ത സൗഹൃദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.
13-11-2020 വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോൾ അമൃത തൻ്റെ ഫോൺ എടുത്തില്ല. 9.45ഓടെ ആയൂരിലെത്തിയ അമൃത അവിടെ നിന്ന് ഒരു പയ്യന്റെ ഫോണ്‍ വാങ്ങിയാണ് ആര്യയെ വിളിച്ചത്. പതിനൊന്നോടെ ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇവര്‍ എവിടെ തങ്ങിയെന്നത് വ്യക്തമായിട്ടില്ല.
കൊട്ടാരക്കരയിൽ നിന്ന് തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് ഇവര്‍ ബസ് മാര്‍ഗം പോയെന്നാണ് പൊലീസ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയില്‍ ഏതാനും മിനിട്ട് ആര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. എന്നാൽ പിന്നീട് അത് സ്വിച്ച്‌ഡ് ഓഫായി. മറ്റ് കൂട്ടുകാരുമായോ പുറത്ത് നിന്നുള്ള ആരുമായോ ഒരുതരത്തിലുള്ള സൗഹൃദവും
ആര്യയുടെയും അമൃതയുടെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇവര്‍ തമ്മില്‍ മാത്രമുള്ള സൗഹൃദമാണ് കണ്ടെത്താനായത്. സഹപാഠികളായ പെണ്‍കുട്ടികളും
ഇവര്‍ക്ക് മറ്റാരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്നാണ് പോലീസിനോട് വ്യക്തമാക്കിയത്.

