എറണാകുളം: ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകി ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം” എന്ന ചിത്രത്തിലെ ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ്.
ഷാപ്പിന്റെ പശ്ചാത്തലത്തിലായി പുറത്തു വന്ന ഈ ഗാനം കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് പറയുന്നത്. ഷാപ്പിന്റെ പുലരിയിലച്ഛന്റെ എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യ പാടിയ ഈ പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിതീഷ് നടേരിയുടേതായിരുന്നു വരികൾ.
പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ചത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമായ വെള്ളം റിലീസിനൊരുങ്ങുകയാണ്.
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് എത്തുന്നത്. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണത്തിന് എത്തിക്കുന്നത്.
ക്യാമറ റോബി വർഗീസ്, എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം അജയ് മാങ്ങാട്, കോസ്റ്റ്യൂം അരവിന്ദ്. കെ.ആർ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, മേക്കപ്പ് ലിബിൻ മോഹനൻ, ത്രിൽസ് മാഫിയ ശശി, കൊറിയോഗ്രഫി സജ്ന നജാം, പ്രൊജക്ട് ഡിസൈൻ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോ.ഡയറക്ടർ ഗിരീഷ് മാരാർ, അസോ.ഡയറക്ടർ ജിബിൻ ജോൺ, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ താമിർ ഓ കെ, പി ആർ ഒ എ. എസ്. ദിനേശ്
വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

