ഹിമാചല്‍: കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബര്‍ 25 വരെ അടച്ചുപൂട്ടാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനിച്ചു. നവംബര്‍ 2 മുതല്‍ തുറന്ന എല്ലാ സ്കൂളുകളും കോളേജുകളും ഐടിഐകളും അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമാണ് സ്കൂളുകള്‍ തുറന്നത്. 125 ഓളം സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങളിലും അണുബാധ വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാന്‍ തീരുമാനിക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ദിനേനയുള്ള ശരാശരി കൊവിഡ് മരണം ആറ് മുതല്‍ ഏഴ് വരെയാണ്. നവംബര്‍ 2 നാണ് എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നത്. 74 ശതമാനം രക്ഷിതാക്കള്‍ സ്കൂളുകളും കോളേജുകളും തുറക്കുന്നതിനെ അനുകൂലിച്ചിട്ടും ഹാജര്‍ 30 ശതമാനം മാത്രമായിരുന്നു.



