മരടില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നിരോധനാജ്ഞ പ്രഖ്യാപിക്കും

കൊച്ചി ജനുവരി 10: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി സുരക്ഷ ശക്തമാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ പൊളിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ 800 പോലീസുകാരെ വീതം സുരക്ഷയ്ക്കായി നിയോഗിക്കും.

ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് മോക്ക് ഡ്രില്‍ നടന്നു. നിരോധനാജ്ഞ നിലവിലുള്ള മേഖലകള്‍ ചുവന്ന കൊടി കെട്ടി നഗരസഭാ അധികൃതര്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ രാവിലെ 10.30ന് മുഴങ്ങുന്നത്. ഫ്ളാറ്റിന്‍റെ 200മീ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തിയതിന്ശേഷം 11 മണിക്ക് ആദ്യ സ്ഫോടനം നടക്കും. പിന്നാലെ ആല്‍ഫാ ഇരട്ട ഫ്ളാറ്റുകളിലും സ്ഫോടനം നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →