ബംഗളൂരു ജനുവരി 10: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഋഷികേശ് ദേവ്ദികര്‍ എന്നയാളാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണ് പോലീസ് പറഞ്ഞു.
2017 സെപ്റ്റംബര്‍ 5നാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീട്ടില്‍വച്ച് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ 19 പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 18 പേര്‍ അറസ്റ്റിലായി. അമോല്‍ കാലെ, വീരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍.