ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും അയര്‍ലണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക മൈസുര്‍ സ്വദേശിനി സീമാഭാനുസൈദ്(37) മക്കളായ ആസിഫറ(11), ഫൈസാന്‍(6) എന്നിവരാണ് കൊല്ലപ്പെട്ടത്. അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിനല്‍ 2020 ഒക്ടോബര്‍ 30 വെളളിയാഴ്ചയാണ് സംഭവം.
ലിവെല്ലന്‍കോര്‍ട്ട് എന്ന സ്ഥലത്തെ ഇവരുടെ വീട്ടിലാണ് കഴുത്തഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തുന്നതിന് 5 ദിവസങ്ങള്‍ക്കുമുമ്പ് ഇവര്‍ കൊല്ലപ്പെട്ടിരുന്നതായി പോലീസ് വിശദമാക്കിയതായി ദിക്വിന്റ് റിപ്പോര്‍ട്ടുചെയ്തു.
സീമയേയും മക്കളേയും കുറച്ചുദിവസമായി പുറത്തേക്ക് കാണുന്നില്ലെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് വീട് തുറന്ന പരിശോധിച്ചത്. ഇവരെ കൊലപ്പെടുത്തിയശേഷം വീടിനുളളിലെ പൈപ്പുകള്‍ തുറന്നിട്ടിട്ടാണ് അക്രമികള്‍ പോയതെന്ന് പോലീസ് വിശദീകരിച്ചു. ഒരുവര്‍ഷം മുമ്പാണ് സീമയും കുടുംബവും ഇവിടെയെത്തുന്നത്. ഭര്‍ത്താവ് സമീര്സയ്യതിന് ഇവിടെ ജോലി ലഭിച്ചതിന് പിന്നാലെയാണിത്.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി സമീര്‍ പുറത്തുപോയിരുന്ന സമയത്താണ് കൊലപാതകം .വീട്ടിലില്ലാതിരുന്ന ഇയാളെ കുടുംബത്തിന് സംഭവിച്ച അപകടം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. 30 വയസ് പ്രായമുളള വ്യക്തിയേയാണ് പോലീസ് തെരയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി ആളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പോലീസ്,ഇയാളുടെ ചിത്രവും ഐറിഷ് പോലീസ് പുറത്തുവിട്ടു.

