ഷാര്‍ജ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സൺ റൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് സാധ്യത സജീവമാക്കി.
32 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത യാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. 121 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് തുടക്കം പിഴച്ചു. വാഷിങ്ടന്‍ സുന്ദര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (8 റണ്‍സ്) ഇസൂരു ഉഡാന പുറത്താക്കി.
തുടര്‍ന്നെത്തിയ വൃദ്ധിമാന്‍ സാഹ – മനീഷ് പാണ്ഡെ കൂട്ടുകെട്ട് ഹൈദരാബാദിനെ മുന്നോട്ടു നയിച്ചു. 50 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. പിന്നാലെ മനീഷ് പാണ്ഡെയെ യുസ്വേന്ദ്ര ചാഹല്‍ പുറത്താക്കി. തുടര്‍ന്നെത്തിയ കെയ്ന്‍ വില്യംസണും (8)വന്നപാടെ മടങ്ങി. തുടര്‍ന്ന് അഭിഷേക് ശര്‍മയെ സെയ്നി പുറത്താക്കി.
10 പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. തുടര്‍ന്നെത്തിയ വൃദ്ധിമാന്‍ സാഹ – മനീഷ് പാണ്ഡെ കൂട്ടുകെട്ട് ഹൈദരാബാദിനെ മുന്നോട്ടു നയിച്ചു. 50 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. പിന്നാലെ മനീഷ് പാണ്ഡെയെ യുസ്വേന്ദ്ര ചാഹല്‍ പുറത്താക്കി. തുടര്‍ന്നെത്തിയ കെയ്ന്‍ വില്യംസണും (8)വന്നപാടെ മടങ്ങി. തുടര്‍ന്ന് അഭിഷേക് ശര്‍മയെ സെയ്നി പുറത്താക്കി.
10 പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴ് വിക്കറ്റില്‍ നഷ്ട120 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഹൈദരാബാദ് ബൗളിംഗ് നിരയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്.
തുടക്കം തന്നെ പിഴച്ച ബാംഗ്ലൂര്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ (5), വിരാട് കോലി (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറര്‍.
വാഷിങ്ടണ്‍ സുന്ദര്‍ (21), ക്രിസ് മോറിസ് (3), ഇസുരു ഉദാന (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഗുര്‍കീരത് സിംഗ് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത നടരാജനും മികച്ച പ്രകടനം കാഴ്ചവെച്ചു.