റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാർ കത്തയച്ചു.

October 31, 2020 - 2:38 pm

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാർ കത്തയച്ചു. കേസിൽ അപ്പീൽ പോയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിശദീകരിച്ചാണ് കത്തയച്ചത്. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോയി, പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്നും നീക്കി, ജുഡിഷ്യൽ അന്വേഷണം നടത്തി- തുടങ്ങി സർക്കാർ കേസിൽ ഇടപെട്ട വിഷയങ്ങളാണ് കത്തിൽ വിശദീകരിക്കുന്നത്.
കത്തിന് മറുപടി പറയാൻ ഒരു വർഷം എടുത്തത് സർക്കാർ വീഴ്ചയാണെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. ഒരു വർഷത്തിന് ശേഷമുള്ള കത്ത് കപടമാണെന്ന് സമര സമിതി പറഞ്ഞു

2019 ഒക്ടോബർ 31നാണ് പെൺകുട്ടികളുടെ രക്ഷിതാക്കൾ
മക്കളെ പീഡിപ്പിച്ചവരെ ശിക്ഷിക്കണമെന്നും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കത്തു നൽകിയത്.
പെൺകുട്ടിയുടെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിക്കും. തുടർ സമരങ്ങൾ സംബന്ധിച്ച പ്രഖ്യാപനവും ഇന്ന് ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *