പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം

കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു. പ്രതിഷേധക്കാരെ തടയരുതെന്നും അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജെഎന്‍യു, ജാമിയ മിലിയ തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധവുമായി നാല് പേരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →