ബംഗളൂരു ഡിസംബര്‍ 28: സംസ്ഥാനത്ത് നിന്ന് എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനായി കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും മന്ത്രിമാരും നിലപാടെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷത്തില്‍ ഈ രണ്ട് സംഘടനകള്‍ക്കും ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കശ്മീരിന് സമാനമായ അക്രമമാണ് മംഗളൂരുവില്‍ പോലീസിന് നേരെയുണ്ടായത്. എസ്ഡിപിഐയാണ് ഇതില്‍ പിന്നിലെന്നും ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നും നളിന്‍കുമാര്‍ വ്യക്തമാക്കി. മൈസൂര്‍, മംഗളൂരു മേഖലയില്‍ എസ്ഡിപിഐയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇവരെ നിരോധിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.