റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിക്കിപെണ്ണെ, എനിക്കേറെ പ്രിയപ്പെട്ടതാണിത്- ഹൃദ്യമായ കുറിപ്പുമായി ആസിഫ് അലി

October 24, 2020 - 6:36 am

കൊച്ചി: ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഏത് വേഷവുംഅനായാസം കൈകാര്യം ചെയ്യുന്ന ആസിഫ് അലി. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന ആസിഫലി അർജുൻ അശോകനും ഭാര്യ നിഖിതയുമായും അടുത്ത സൗഹൃദത്തിലാണ്. ഇപ്പോഴിതാ, നിഖിതയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. വളരെ ഹൃദ്യമായ വാക്കുകളും ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നിക്കി പെണ്ണെ..നമ്മളൊന്നിച്ചുള്ള ചിത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടതാണിത്. നമ്മൾ ഒന്നിച്ചെടുത്ത ആദ്യ ചിത്രമായിരിക്കും, പക്ഷേ എന്റെ കുട്ടിക്കാലം മുതൽ തന്നെ നിന്നെ അറിയാവുന്നതുപോലെയാണ് തോന്നാറുള്ളത്. നിനക്കൊപ്പം എന്നും ഇവിടെ തന്നെ ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. നിന്റെ വളര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു’- ആസിഫ് അലി കുറിക്കുന്നു.

ആസിഫിന്റെ ഈ കുറിപ്പിന് ആദ്യം കമന്റ്റ് ചെയ്തതും അർജുൻ അശോകൻ ആയിരുന്നു. ബി ടെക്ക് എന്ന ചിത്രത്തിൽ ആസിഫ് അലിയും അർജുനും ഒന്നിച്ചഭിനയിച്ചത് മുതൽ ഇരുവരും തമ്മിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് അർജുൻ അശോകനും നിഖിതയും വിവാഹിതരായത്. ഇന്‍ഫോ പാര്‍ക്കിലാണ് നിഖിത ജോലി ചെയ്യുന്നത്. കുടുംബവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *