മധുസൂദനന്‍നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി ഡിസംബര്‍ 18: ശശി തരൂരിനും വി മധുസൂദനന്‍നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. മധുസൂദനന്‍നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ‘ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്: ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകമാണ് ശശി തരൂരിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →