ജയ്പൂര്‍ ഡിസംബര്‍ 18: ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്.
ജയ്പൂരില്‍ ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് 2008ല്‍ സ്ഫോടനമുണ്ടായത്. 80 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 170 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായ യാസിന്‍ ഭട്കലാണ് സ്ഫോടന പരമ്പരയ്ക്ക് പിന്നിലെ പ്രധാന സൂത്രക്കാരനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 1293 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജയ്പൂരിലെ പ്രത്യേക കോടതിയുടെ വിധി.