കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രധാനികളിൽ ഒരാളു നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിലെ അധിക്ഷേപ വാക്കുകൾക്കെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്.
താരസംഘടനയായ അമ്മയിൽ ഇടത് എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് എന്നിവരുളള കാര്യവും സിപിഎം അമ്മയും നടിമാരും തമ്മിലുളള വിഷയത്തിൽ സ്വീകരിച്ച നിലപാടും മീഡിയ വൺ ചാനലിലെ ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടി പാർവതിയുടെ വാക്കുകൾ.
എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും , അവരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളതെന്നായിരുന്നു പാർവതി വ്യക്തമാക്കിയത്. എംഎൽഎയാണ് പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആൾക്കാരാണ്. ഇതിൽ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാൻ രാജിവെച്ച് പോയി എന്ന് പറയുമ്പോൾ ടിആർപി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എംഎൽഎയാണ് ഗണേഷ് കുമാർ. അതേപോലെ എഎംഎംഎ എന്ന് പറയാൻ പാടില്ല അമ്മ എന്ന് തന്നെ പറയണമെന്നും പാർവ്വതി പറയുന്നു.
ചാനൽ ചിർച്ചയിൽ പാർവതി തിരവോത്തിന്റെ വാക്കുകൾ ഇങ്ങനെ: പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആൾക്കാരാണ് എംഎൽഎ. അവർ ആളുകളോട് സംസാരിക്കുന്നത് ഇങ്ങനെയാവരുത്. ഇതിൽ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാൻ രാജിവെച്ച് പോയി എന്ന് പറയുമ്പോൾ ടിആർപി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എംഎൽഎയാണ് ഗണേഷ് കുമാർ. എഎംഎംഎ എന്ന് പറയാൻ പാടില്ല എന്നും അമ്മ എന്ന് തന്നെ പറയണം എന്നും അങ്ങനത്തെ കുറെ അലിഖിതമായ നിയമങ്ങളുടെ ഭാഗമായി കൊണ്ട് ചില ഇമോഷണൽ കാര്യങ്ങൾക്ക് നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ എന്നോട് ഒരാൾ പറഞ്ഞിട്ടുളള കാര്യമാണ്, എനിക്ക് എഎംഎംഎ എന്ന് പറഞ്ഞാൽ കുടുംബമാണ്.
താങ്കൾക്ക് അത് ആയിരിക്കും. എനിക്കിതൊരു അസോസിയേഷൻ ആണ് എന്ന് ഞാൻ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്. ഒരു അസോസിയേഷൻ എന്ന് പറയുമ്പോൾ ഒരു റെസ്പെക്റ്റ് ഉണ്ട്. അവർ ചെയ്യുന്ന കാര്യങ്ങൾ അത്രയും മേലോട്ടാണ് ഞാൻ കാണുന്നത്. ഒരു അസോസിയേഷൻ ചെയ്യേണ്ട ഉത്തരവാദിത്വം തലപ്പത്ത് നിൽക്കുന്ന ആൾക്കാർ, അല്ലെങ്കിൽ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആൾക്കാർ, ഇവർക്ക് എല്ലാവർക്കുമുളള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്. ഗ്രേറ്റ് റെസ്പോൺസിബിലിറ്റി, ഗ്രേറ്റ് പവർ കം ഗ്രേറ്റ് റെസ്പോൺസിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവർ മനസിലാക്കുക. പക്ഷേ അവർ ഒരു പൗരൻ എന്ന നിലയിൽ കാണിക്കേണ്ട ഉത്തരവാദിത്വ ബോധം പോലും കാണിക്കുന്നില്ല. എംഎൽഎ എന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിൽ കൂടെ, അവരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിക്കണമെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. അമ്മ സംഘടനയിൽ നിന്ന് പാർവതി രാജിവെച്ച വിഷയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു കഴിഞ്ഞ ദിവസം പരിഹാസ രൂപേണ ഗണേഷ് കുമാർ മറുപടി നൽകിയത്.
എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ?’ എന്നാണ് പാർവതിയെ പരിഹസിച്ച് ഗണേഷ് കുമാർ പറഞ്ഞത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സിൽ നടി ഭാവനയെ മരിച്ചുപോയവരോട് താരതമ്യം നടത്തിയതിനെ തുടർന്നാണ് പാർവതി അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചത്. ഭാവനയെ മരിച്ചു പോയ ആളുമായി താരതമ്യം ചെയ്ത ഇടവേള ബാബു രാജിവെക്കണമെന്നും പാർവതി ആവശ്യപ്പെട്ടിരുന്നു.

