പ്രളയത്തിലും ഉരുള്‍പൊട്ടലിലും നേപ്പാളില്‍ 65 പേര്‍ മരിച്ചു

കഠ്മണ്ഡു ജൂലൈ 15: നേപ്പാളിലുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലുംപെട്ട് 65 ഓളം ആളുകള്‍ മരിച്ചു. പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വരെ നേപ്പാളില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെയുണ്ടായ പ്രകൃതി ദുരന്തത്തില്‍ 50 ഓളം പേര്‍ മരിക്കുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് മുഴുവന്‍ 22 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ഒരുപാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. 1,100 ഓളം ആളുകളെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →