പമ്പ് ഉടമയെ ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

ബെംഗളൂരു: ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയും പമ്പ് ഉടമയുമായ മനീഷ്​ ഷെട്ടിയെ (46) ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു.

15 -10 -2020 വ്യാഴാഴ്​ച രാത്രി ഒമ്പത് മണിയോടെയാണ്​ സംഭവം.
ബ്രിഗേഡ് റോഡിന് സമീപം ബാര്‍ നടത്തുകയായിരുന്ന
മനീഷ് ഷെട്ടിയ്ക്കു നേരെ ബ്രിഡ്​ജ്​ റോഡിന്​ സമീപത്തുള്ള ആര്‍‌.എച്ച്‌.പി റോഡിലെ പമ്പിനടുത്ത്​ വെച്ചാണ്​ അക്രമികള്‍ വെടിയുതിര്‍ത്തത്​ . ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. മനീഷ്​ ഷെട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. മനീഷ് ഷെട്ടിക്കെതിരെ കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →