പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് പോരാട്ടം ഞായറാഴ്ച. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. 6-3, 6-2, 5-7, 4-6, 6-1 ആണ് സ്കോർ.
നിലവിലെ ചാമ്പ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാട്ട്‌സ്മാനെയാണ് സെമിയില്‍ കീഴടക്കിയത്.
ഞായറാഴ്ച 11-10-2020 ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ജോക്കോവിച്ച്-നദാല്‍ ഫൈനല്‍ മത്സരം.



