ലക്നൗ: ഹത്റസിൽ പൊലീസിന് വീഴ്ച സംഭവിച്ചൂവെന്ന് ഉത്തർ പ്രദേശ് ഡി ജി പി സമ്മതിച്ചതായി സൂചന. ഹാത്രസിലെ പ്രാദേശിക പൊലീസുദ്യോഗസ്ഥർക്ക് സംഭവത്തിൽ വീഴ്ച സംഭവിച്ചൂവെന്നും ഏത് കാര്യത്തിലും അന്വേഷണമാകാമെന്നും സംസ്ഥാന പൊലീസ് മേധാവി അവിനാഷ് അവസ്തി പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.
ശനിയാഴ്ച (03/10/20) രാവിലെ ഡി ജി പി യും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. നിർബന്ധപൂർവം മൃതദേഹം സംസ്കരിച്ചതിൽ ജില്ലാ മജിസ്ട്രേറ്റിനെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഹത്റസ് സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു പൊലീസിൻ്റെ ചുവടുമാറ്റം. സംഭവത്തിൽ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശവും ഉത്തർപ്രദേശ് പൊലീസിനെയും സർക്കാരിനെയും വെട്ടിലാക്കിയിരുന്നു. ബി ജെ പി നേതാക്കളിൽ നിന്നു തന്നെ യോഗീ ആദിത്യനാഴ് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന ബി ജെ പി നേതാവ് ഉമാഭാരതി തന്നെ നേതാക്കളെ കടത്തിവിടണം എന്ന് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെ തന്നെ മാധ്യമങ്ങളെയും ഹത്റസിലേക്ക് കടത്തിവിട്ടിരുന്നു.

