ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് 30 ലക്ഷം തട്ടിയെടുത്ത രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കുന്നംകുളം : ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് 30 ലക്ഷം തട്ടിയെടുത്ത മദ്ധ്യവയസ്‌ക്കരായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി കളരിക്കല്‍ വീട്ടില്‍ സക്കീന (60), വെളിയങ്കോട് പുതിയവീട്ടില്‍ നാലകത്ത് സുബൈദ (52) എന്നിവരെയാണ് കുന്നംകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎസ് സിനോജിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ വി.എസ് സന്തോഷ് അറസ്റ്റ് ചെയ്തത്.

ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സൗഹൃദം നടിച്ച് കുന്നംകുളം സ്വദേശിനിയുടെ ചിരമനെങ്ങാട് വില്ലേജിലുളള ഭൂമി 63 ലക്ഷത്തി എഴുപത്തയ്യായിരം രൂപയ്ക്ക് തീറുവാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയാധാരവും വസ്തു വില്‍പ്പന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് 30 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് കരാര്‍ പ്രകാരമുളള നടപടികള്‍ സ്വീകരിക്കാതെ പണമോ വസ്തുവിന്റെ ആധാരമോ തിരിച്ചുനല്‍കാതെ ചതിച്ച കേസിലാണ് അറസ്റ്റ്.

പ്രതികള്‍ക്കെതിരെ ചേലക്കര പോലീസ് സ്‌റ്റേഷനില്‍ സമാനമായ കേസുണ്ട് . കൂടാതെ പ്രതിയായ സക്കീനക്കെതിരെ തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍കേരള സംസ്ഥാന മണ്‍സൂണ്‍ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നുപറഞ്ഞ് വ്യാജ ടിക്കറ്റ് ബാങ്കില്‍ കൊടുത്ത കേസും നിലവിലുണ്ട്. തൃശൂര്‍ ജില്ലയിലും സംസ്ഥാനത്തെ മറ്റുജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടോയെന്ന പോലീസ് അന്വേഷിച്ചുവരുന്നു..

പോലീസ് സംഘത്തില്‍ എഎസ്‌ഐ പ്രേംജിത് എസ്, എസ്.സിപിഒ വീരജ, സിപിഒ ഷജീര്‍ എന്നിവരും ഉണ്ടായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →