കൂത്താട്ടുകുളം: പോക്‌സോ കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിലെ ആറുപോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി
2020 സെപ്തംബര്‍ 26-ാം തീതിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയുടേയും പെണ്‍കുട്ടിയുടേയും സമ്പര്‍ക്ക പട്ടിക പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പോലീസുകാരാണ് നിരീക്ഷണത്തിലായത്.



