റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇൻഫർമേഷൻ  ടെക്നോളജി  നിയമ (ഭേദഗതി) ബിൽ 2020 രാജ്യസഭ പാസാക്കി. 2020 മാർച്ച് 20 ന്  ലോകസഭയിൽ ഇത് പാസാക്കിയിരുന്നു.

നൂതനവും ഗുണപരവുമായ സമ്പ്രദായങ്ങളിലൂടെ രാജ്യത്ത് വിവരസാങ്കേതികവിദ്യ പഠനം ഊർജിതമാക്കുന്നതിന് ബിൽ ഐഐടികളെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക്പറഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020, പാസാകുന്നതോടെ 2014, 2017 ലെ നിയമങ്ങളിൽ  ഭേദഗതി വരും.  സൂറത്ത്,  ഭോപ്പാൽ,  ഭാഗൽപൂർ, അഗർത്തല,  റായ്ചൂർ എന്നിവിടങ്ങളിലുള്ള  5 ഐ  ഐ ഐ ടി കൾ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലാവും.  ഐ ഐ ഐ ടി  (പിപിപി) ആക്റ്റ്-2017 പ്രകാരം നിലവിലുള്ള 15 ഐ ഐ ഐ ടികൾക്കൊപ്പം  അവയ്‌ക്ക്‌ ദേശീയ  പ്രാധാന്യത്തോടെ നിയമപരമായ പദവി  കൈവരുമെന്നും  മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *