റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാദ്ധ്യമ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസെടുത്തു

September 19, 2020 - 11:50 am

കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകയെ പൊതുവഴിയില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ്‌ കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വര്‍ഗീസിനെതിരെയാണ്‌ ‌ കേസെടുത്തത്‌. മാധ്യമ പ്രവര്‍ത്തകയെ ഇടിപ്പിക്കാന്‍ ശ്രമിച്ച വാഹനം പോലീസ്‌ കസ്‌റ്റടിയെടുക്കുകയും ചെയ്‌തു.

2020 സെപ്‌തംബര്‍ 15 ചൊവ്വാഴ്‌ചയാണ്‌ സംഭവം. ഇളങ്കുന്നത്തുനിന്ന്‌ ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്ന വഴി കടവന്ത്രയില്‍ വെച്ചാണ്‌ ടോണി വര്‍ഗീസ്‌ ഇവരെ അപമാനിക്കാന്‍ ശ്രമിച്ചത്‌. ആദ്യം ഇവരോട്‌ വാഹന ത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. മറ്റുവഴിയാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇയാള്‍ പിന്‍തിരിഞ്ഞിരുന്നു. പിന്നീട്‌ പിന്‍തുടര്‍ന്ന്‌ വാഹനം ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.സിസിടിവിയില്‍ ഇക്കാര്യം വ്യക്തമാണ് .

മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ടോണിക്കെതിരെ കടവന്ത്ര പോലീസ്‌ കേസെടുത്തു. ഇയാളുടെ വാഹനവും കസ്‌റ്റഡിയിലെടുത്തു. കൊച്ചിന്‍ ഷിപ്പ്‌ യാഡിലെ ജീവനക്കാരനാണ്‌ ടോണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *