കണ്ണൂര്‍ നവംബര്‍ 19: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് 4.30ന് കണ്ണൂരിലെത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. സൈനിക യൂണിറ്റിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ‘പ്രസിഡന്‍റ്സ് കളര്‍’ ഏഴിമല നാവിക അക്കാദമിക്ക് നാളെ രാവിലെ 7ന് രാഷ്ട്രപതി സമ്മാനിക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും
