ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം നവംബര്‍ 19: കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ ചെലവും നഷ്ടപരിഹാരവും ഉള്‍പ്പെടെ 1300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 148 കിമീ നീളവും 447 ടവറുകളുമുള്ള പവര്‍ ഹൈവേ എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഈ പദ്ധതിയോടെ കേരളത്തിലേക്ക് പുറത്ത്നിന്ന് എത്തിക്കാന്‍ കഴിയുന്ന വൈദ്യുതിയുടെ അളവ് 800 മെഗാവാട്ട് ആയി തീരും.

വൈദ്യുതിമന്ത്രി എംഎം മണി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ രാജു, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്ജ്, രാജു എബ്രഹാം, മാത്യു ടി തോമസ്, കെയു ജനീഷ് കുമാര്‍, ജില്ലാ കളക്ടര്‍ പിബി നൂഹ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം