പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം നവംബര്‍ 19: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കോടതി കഴിഞ്ഞ് ദിവസം പറഞ്ഞു.

പിന്‍സീറ്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ചക്കകം പുറപ്പെടുവിക്കണമെന്നും ഇല്ലെങ്കില്‍ കോടതി ഇടപെടുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം. കേന്ദ്രനിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →