റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷിന്‍ജിയാങ് പ്രവിശ്യയിലെ നിര്‍ബന്ധിത ലേബര്‍ ക്യാമ്പ്: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് അമേരിക്ക

September 16, 2020 - 11:33 am

വാഷിങ്ടണ്‍: ഷിന്‍ജിയാങ് പ്രവിശ്യയിലെ നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെക്കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് അമേരിക്ക. കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍, കോട്ടണ്‍, വസ്ത്രങ്ങള്‍, കേശ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവക്കാണ് നിരോധനം. 30 ലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലീം സമൂഹങ്ങളെക്കൊണ്ട് ചൈന നിര്‍മ്മിച്ചുകൂട്ടുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്ക നിരോധിച്ചത്. ചൈന നടത്തുന്നത് ആധുനിക കാലത്തെ അടിമത്ത വ്യവസായങ്ങളാണ്. അനധികൃതമായ അടിമവേലയാണ് ചൈന നടത്തുന്നത്.അമേരിക്കയിലേക്ക് ചൈന ഇത്തരം ഉല്‍പ്പന്നങ്ങള്‍ കയറ്റിഅയക്കുകയാണ്. തങ്ങളുടെ സപ്ലൈ ശൃംഖലയിലേക്ക് ചൈന നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലെ തൊഴില്‍-വ്യാപാര സംസ്‌ക്കാരങ്ങള്‍ക്ക് എതിരാണെന്നും അമേരിക്കന്‍ വ്യവസായ വകുപ്പറിയിച്ചു.

ചൈനീസ് സര്‍ക്കാര്‍ ഷിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്‌ലിം വിഭാഗത്തെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച് 28 ചൈനീസ് സംഘടനകളെയും കമ്പനികളെയും അമേരിക്ക നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *