14 നവംബർ 2026
ജഡായുവിനെ രാവണൻ വെട്ടി വീഴ്ത്തിയത് ചടയമംഗലത്ത് വച്ച് അല്ല എന്ന് ആന്ധ്രക്കാർ.അങ്ങനെ അവകാശപ്പെടാൻ ചടയമംഗലത്തുകാർക്കും കേരളത്തിലുള്ളവർക്കും അവകാശമില്ലെന്ന് പറഞ്ഞ് നിയമ യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് അവർ. ആന്ധ്രക്കാർ ചടയമംഗലത്തുകാർക്കെതിരെ നിയമ യുദ്ധം നടത്തുമ്പോൾ അവർക്കറിയില്ല ഇത്രത്തോളം തന്നെ പ്രസിദ്ധമായ വേറെ അഞ്ചു സ്ഥലങ്ങളിൽ കൂടി ജഡായുവിനെ രാവണൻ വെട്ടി വീഴ്ത്തിയിട്ടുണ്ട് എന്ന്. വിശ്വസിക്കുന്നവരും അവിടെ ക്ഷേത്രങ്ങൾ നിർമ്മിച്ചു ആരാധിക്കുന്നവരും ഉണ്ട് എന്നത്. കൗതുകകരമാണ് ഇത്തരം വിവാദങ്ങളുടെ കണക്കെടുത്താൽ. ഇന്ത്യയും നേപ്പാളും തമ്മിൽ പോലും ഇതിൻറെ പേരിൽ പ്രശ്നമുണ്ട്.

സീതയുടെ ജന്മസ്ഥലം ഇന്ത്യയിൽ ആണെന്ന് പറയുന്നതിനെ ആയുധ ശക്തിയുണ്ടായിരുന്നു എങ്കിൽ നേപ്പാൾ സൈനീകമായി നേരിടുമായിരുന്നു. ഇപ്പോൾ ഖേദത്തോടെയും നഷ്ടബോധത്തോടെയും അതിനെക്കുറിച്ച് പിറുപിറുക്കുന്നത് നേപ്പാളിന്റെ പുത്രിയായ സീതയെ ഇന്ത്യക്കാർ കവർന്നെടുക്കുന്നു എന്നാണ്. രാമായണത്തിൽ പറയുന്ന മിക്ക സംഭവങ്ങളും നടന്നതായി അവകാശപ്പെടുന്ന പ്രസിദ്ധങ്ങളായ എട്ടു പത്ത് സ്ഥലങ്ങൾ എങ്കിലും ഇന്ത്യയിലും വിദേശത്തുമുണ്ട്. മറ്റു രാജ്യങ്ങളിൽ കൂടി ഈ സംഭവങ്ങൾ നടന്നതായി അവിടെയുള്ളവർ വിശ്വസിക്കുകയും അവിടുത്തെ സർക്കാരുകൾ ഇന്ത്യ അങ്ങനെ അവകാശപ്പെടുന്നതിൽ നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ആന്ധ്രയിൽ ഉള്ളവർ കേസ് കൊടുത്തത് ചെറിയ കാര്യം മാത്രമാണ്.
കേസ് കൊടുക്കാൻ ആണെങ്കിൽ ജഡായുവിനെ വെട്ടിയതിന്റെ കാര്യം മാത്രമല്ല രാമായണത്തിലെ ഒട്ടുമിക്ക സംഭവങ്ങളും ഒറ്റ സ്ഥലത്ത് നടന്നതായി ജനങ്ങൾ വിശ്വസിക്കുന്നില്ല.
ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയത് രാമായണം സിനിമയും സോഷ്യൽ മീഡിയയും തന്നെ
രാമായണം സിനിമ പുറത്തുവന്നതോടെ രാമായണ കഥാ സംഭവങ്ങൾ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ആണെന്ന് വിശ്വസിക്കുന്ന പ്രദേശത്തെ ആളുകൾ കൂടുതൽ തീവ്രമായി മനസ്സിലാക്കുവാൻ തുടങ്ങി. ഇന്ന് സോഷ്യൽ മീഡിയ കൂടുതൽ സജീവമായതോടെ എല്ലായിടത്തും ഉള്ള വിവരങ്ങൾ എല്ലാവർക്കും ലഭിക്കുന്ന സാഹചര്യമുണ്ട്. അതിനാൽ രാമായണ സംഭവങ്ങൾക്ക് അവകാശികൾ തങ്ങളാണെന്ന് വിശ്വസിക്കുന്ന ആളുകൾ അതേപോലെ വിശ്വസിക്കുന്ന മറ്റുള്ളവരെ സംശയിക്കുകയും തങ്ങളുടെ പൈതൃകം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരായി കരുതുകയും ചെയ്യുന്നു. എവിടെ ചെന്നാലും രാമഭക്തി, രാമായണകഥ എന്നുയെല്ലാം പങ്കിടുന്ന ആളുകൾ ഏതോ ചില കാര്യങ്ങൾ ഇവർക്കെല്ലാം പൊതുവായി ഉണ്ട് എന്ന തോന്നൽ അതിൽ നിന്നുമുണ്ടാകുന്ന ഒരുമ, അതാണ് ഐക്യത്തിന്റെ അടിത്തറ. എന്നാൽ വിവരസാങ്കേതികവിദ്യ വിപ്ലവത്തിന്റെ കാലത്ത് പലയിടങ്ങളിൽ രാമായണം നടന്നതായി ഉള്ള വിശ്വാസം നിൽക്കുന്നതായി തിരിച്ചറിഞ്ഞ് പരസ്പരം പോരടിക്കുന്ന സ്ഥിതിയും ആയി.
ജഡായു വെട്ടേറ്റ് വീണത് ചടയമംഗലത്താണെന്ന് വാല്മീകി പറയുന്നുണ്ടോ?
രാമായണത്തിലെ ഏറ്റവും നൊമ്പരമുള്ള രംഗമാണ് ജടായു വീഴുന്നത്. സീതയ്ക്ക് വേണ്ടി ചിറക് നഷ്ടപ്പെടുത്തിയ ആ ആദ്യ രക്തസാക്ഷി. അതേപ്പറ്റി വാല്മീകി പറയുന്നത് ആരണ്യകാണ്ഡത്തിലാണ്. ജടായു എവിടെയോ നിന്ന് പറന്നു വന്നതല്ല. പഞ്ചവടിയിൽ രാമന്റെ കുടിലിന് അടുത്ത് തന്നെയുള്ള ഒരു മരത്തിലാണ് താമസം. കാരണം ജടായു പറയുന്നുണ്ട്, “അഹം ദശരഥസ്യ സഖാ – ഞാൻ ദശരഥന്റെ സുഹൃത്താണ്, ഞാൻ ഇവിടെ നിങ്ങളുടെ അടുത്ത് താമസിക്കാം.” അതായത് രാമന് ഒരു കാവൽക്കാരനായി നിൽക്കുകയായിരുന്നു അയാൾ.
സീതാപഹരണം നടക്കുമ്പോൾ രാമൻ കുടിലിൽ ഇല്ലായിരുന്നു. സ്വർണ്ണമാനിനെ പിന്തുടർന്ന് രണ്ടു മൂന്നു കിലോമീറ്റർ അകലെ പോയിരുന്നു. സീത തനിച്ചായപ്പോഴാണ് രാവണൻ വന്നത്. അപ്പോൾ അടുത്ത് മരത്തിൽ ഉണ്ടായിരുന്ന ജടായു സീതയുടെ നിലവിളി കേട്ട് ഓടി വരികയായിരുന്നു. വാല്മീകി എഴുതുന്നു, “തം ശബ്ദം സീതയാ മുക്തം ജടായുഃ ശുശ്രുവേ – സീതയുടെ ശബ്ദം ജടായു കേട്ടു.”
പിന്നീട് നടന്നത് ആകാശയുദ്ധമാണ്. രാവണന്റെ രഥം തകർക്കുന്നു, കുട പൊളിക്കുന്നു. ഒടുവിൽ രാവണൻ ചന്ദ്രഹാസം വാളെടുത്ത് ചിറക് വെട്ടുന്നു. അപ്പോൾ വാല്മീകി എഴുതുന്ന ഒരേയൊരു വാചകം ഇതാണ്, “നിപപാത മഹാ ഗൃധ്രോ ധരണ്യാം – വലിയ കഴുകൻ ഭൂമിയിൽ വീണു.”
ശ്രദ്ധിക്കണം, ഭൂമിയിൽ വീണു എന്ന് മാത്രമേ ഉള്ളൂ. ചടയമംഗലത്ത് വീണു എന്നോ ലേപാക്ഷിയിൽ വീണു എന്നോ വാല്മീകി എവിടെയും പറയുന്നില്ല.
അതുകൊണ്ടാണ് ഈ തർക്കം വരുന്നത്. വാല്മീകി പറയാത്ത സ്ഥലപ്പേര് പിന്നീട് ഓരോ നാട്ടുകാരും അവരുടെ നാടിന്റെ പേരും പാറയും കഥയുമായി ചേർത്ത് വെച്ചു. ജടായു വീണത് യഥാർത്ഥത്തിൽ പഞ്ചവടിക്ക് അടുത്ത് തന്നെയാണ്. ചടയമംഗലവും ലേപാക്ഷിയും തകേദുമൊക്കെ ആ ഓർമ്മയെ നിലനിർത്താൻ ജനം ഉണ്ടാക്കിയ പുണ്യസ്ഥലങ്ങളാണ്.
രാമായണ സംഭവങ്ങൾ നടന്നതായി അവകാശപ്പെടുന്ന ഒരുപാട് സ്ഥലങ്ങൾ ഏഷ്യ മുഴുവൻ
രാമായണത്തിൽ ജടായു മാത്രമല്ല, ഇതുപോലെ പല സ്ഥലങ്ങളിലും അവകാശവാദം ഉള്ള സംഭവങ്ങൾ ധാരാളമുണ്ട്.
1. രാമന്റെ ജന്മസ്ഥലം:
അയോധ്യ UP ആണ് main, പക്ഷെ നേപ്പാളിലെ ജനക്പൂരിന് അടുത്തും തായ്ലൻഡിലെ അയുത്തായയിലും ഇതേ അവകാശവാദം ഉണ്ട്.
2. സീതയുടെ ജന്മസ്ഥലം:
ബീഹാറിലെ സീതാമർഹി, നേപ്പാളിലെ ജനക്പൂർ – രണ്ടിടത്തും ‘സീത പിറന്ന കുഴി’ ഉണ്ടെന്ന് പറയുന്നു.
3. സീത സ്വയംവരം നടന്ന മിഥില:
ബീഹാറിലെ മധുബനി, നേപ്പാളിലെ ജനക്പൂർ.
4. ചിത്രകൂടം – രാമൻ താമസിച്ച സ്ഥലം:
UP-യിലെ ചിത്രകൂടം, MP-യിലെ ചിത്രകൂടം, രണ്ട് സംസ്ഥാനവും അതിർത്തി തർക്കം.
5. ശബരിയുടെ ആശ്രമം – രാമൻ ശബരിയെ കണ്ടത്:
കർണാടകയിലെ പമ്പ സരോവർ (Hampi), ഗുജറാത്തിലെ ഡാങ്ങ് ജില്ലയിലെ ശബരിധാം, കേരളത്തിലെ ശബരിമല പോലും.
6. കിഷ്കിന്ധ – വാലിയും സുഗ്രീവനും വാണ സ്ഥലം:
കർണാടകയിലെ ഹംപി (ഏറ്റവും അംഗീകരിക്കപ്പെട്ടത്), മഹാരാഷ്ട്രയിലെ നാസിക് അടുത്തുള്ള കിഷ്കിന്ധ, തെലുങ്കാനയിലെ വാറങ്കൽ.
7. അശോകവാടിക – സീതയെ രാവണൻ പാർപ്പിച്ചത്:
ശ്രീലങ്കയിലെ നുവര എലിയയിലെ ഹക്കാഗല ഗാർഡൻ, ശ്രീലങ്കയിലെ തന്നെ സീത എലിയ. ചിലർ അത് അശോകവനം എന്ന് പറയുന്നു.
8. രാമസേതു / സേതുബന്ധനം:
തമിഴ്നാട്ടിലെ രാമേശ്വരം – ധനുഷ്കോടി തന്നെ main, പക്ഷെ കേരളത്തിലെ തിരുവനന്തപുരത്ത് വരെ ചെറിയ സേതു കഥകൾ ഉണ്ട്.
9. ലങ്ക:
ശ്രീലങ്കയാണ് main, പക്ഷെ മധ്യപ്രദേശിലെ അമർകണ്ടക്, ഒഡീഷയിലെ ചില ദ്വീപുകൾ പോലും ലങ്കയായിരുന്നെന്ന് വാദം ഉണ്ട്.
10. ഹനുമാൻ ജനിച്ച സ്ഥലം:
കർണാടകയിലെ അഞ്ജനാദ്രി കുന്ന് (Hampi), മഹാരാഷ്ട്രയിലെ അഞ്ജനേരി (Nashik), ആന്ധ്രയിലെ തിരുമലയിലെ അഞ്ജനാദ്രി – മൂന്ന് സംസ്ഥാനം തർക്കിക്കുന്നു, ഇപ്പോൾ കർണാടക ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ചത് ഹംപിയാണ്.
വാല്മീകി രേഖപ്പെടുത്തിയത് രാമായണകാലത്തെ ഇന്ത്യയുടെ ഭൂമിശാസ്ത്രം അല്ല. ഇന്ന് ഗൂഗിളും മറ്റും ജിപിഎസ് ഉപയോഗിച്ച് രേഖപ്പെടുത്തുന്നത് പോലെ. വാല്മീകി പറഞ്ഞത് കഥയാണ്. കഥ കേട്ടവർക്ക് ഇഷ്ടപ്പെട്ടു. വായനയായി കാണാപ്പാഠം പടിക്കൽ ആയി ഉരുവിടൽ ആയി നാമജപമായി കഥാപാത്രങ്ങൾ ആരാധനാപാത്രങ്ങളായി വിശ്വാസമായി അമ്പലമായി വിഗ്രഹമായി അങ്ങനെ പലതുമായി. കഥയിൽ പറയുന്ന വിവരണങ്ങൾക്ക് ഒത്ത സ്ഥലങ്ങൾ ചുറ്റളവിൽ തിരഞ്ഞു ചിലതൊക്കെ കണ്ടു അവിടെ തന്നെയാണ് രാമായണം നടന്നതെന്ന് സങ്കൽപ്പിച്ചു സങ്കല്പത്തെ അവർ വിശ്വസിച്ചു. ആവിശ്വാസം തലമുറകളിലേക്ക് കൈമാറി അവർ അത് പ്രചരിപ്പിച്ചു. അതോടെ അതൊരു യാഥാർത്ഥ്യമായി. ഓരോ നാട്ടുകാരും അവരുടെ മണ്ണിൽ രാമായണത്തെ ജീവിപ്പിച്ചു. ഇപ്പോൾ അത് അതിർത്തി തർക്കം പോലെ ഒരു അവകാശ തർക്കമായി മാറുന്നു. കഥയിൽ ചോദ്യമില്ലാത്തതുപോലെ വിശ്വാസത്തിൽ യുക്തിയില്ല, വസ്തുതയില്ല, ചരിത്രമില്ല, അന്വേഷണമില്ല, ശാസ്ത്രീയത ഇല്ല.വിശ്വാസത്തിൽ വിശ്വാസം മാത്രം. പല ശത്രുതകളുടെയും മത്സരങ്ങളുടെയും തർക്കങ്ങളുടെയും അടിയിൽ ഉള്ളി തൊലി പൊളിച്ചത് പോലെ ഉള്ള മഹാകാര്യങ്ങളാണ് കാഴ്ച.
ഇന്ത്യയിലും വിദേശത്തും പലയിടങ്ങളിലുമായി രാമായണസംഭവങ്ങൾ നടന്നതായി വിശ്വസിക്കപ്പെടുന്നതും സ്മാരകങ്ങളും മന്ദിരങ്ങളും ക്ഷേത്രങ്ങളും ആരാധനകളും ഉത്സവങ്ങളും എല്ലാം ഉണ്ടാകുന്നതും വളർന്നുവരുന്നതും നിലനിൽക്കുന്നതും ജനപ്രീതി ആർജിക്കുന്നതും ഒന്നും പരസ്പരം കലഹിക്കുന്നതിന് കാരണമാകേണ്ടതില്ല. കൊടുങ്ങല്ലൂരമ്മയെ കേരളത്തിലുടനീളം ക്ഷേത്രങ്ങൾ സ്ഥാപിച്ച് ആരാധിക്കുന്നതുപോലെയും ശബരിമല അയ്യപ്പന് ലോകത്തെമ്പാടും ക്ഷേത്രങ്ങൾ നിർമിച്ച് ആരാധനാ ഉത്സവങ്ങൾ നടത്തുന്നതു പോലെയും ലളിതമായി മനസിലാക്കിയാൽ മതി. ഇത് ഒരു സാർവലൌകീകസത്യമാണ്. ലൂർദിലെ മാതാവിന് ലൂർദിൽ മാത്രമല്ലല്ലോ പള്ളി? ലോകത്തെമ്പാടും ആ മാതാവിന് ആരാധനാലയങ്ങളുണ്ട്, ആരാധകരുണ്ട്, പെരുന്നാളുകളുമുണ്ട്. അത്തരം വലിയ യാഥാർഥ്യങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോൾ ചടയമംഗലത്തെ ജഡായുപാറക്കെതിരെയുള്ള കേസ് ഒരു തമാശ മാത്രമാണ്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

