മുസ്ലീം സമൂഹത്തെ അവഹേളിക്കുന്ന ബിന്ദാസ്‌ പോള്‍ പരിപാടി നിര്‍ത്തിവയ്‌ക്കാന്‍ സുപ്രംകോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നുഴഞ്ഞുകയറുന്നുവെന്ന ആശയം വരുന്ന സുദര്‍ശന്‍ ടിവിയിലെ ബിന്ദാസ്‌ പോള്‍ പരിപാടി നര്‍ത്തിവയ്‌ക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്‌. ഈ പരിപാടിയലൂടെ മുസ്ലീം സമൂഹത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയുടെ നടപടി. ഒരു സമൂദായത്തെ ലക്ഷ്യം വച്ച്‌ അപകീര്‍ത്തികരമായ വിധം പ്രവര്‍ത്തിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

മുസ്ലീം സമുദായത്തിലുളളവര്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറുന്നുവെന്ന വാര്‍ത്തയിലൂടെ സമുദായത്തെ അപകീര്‍ത്തിപെടുത്തുകയാണ്‌ ലക്ഷ്യമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്‌ വിലയിരുത്തി. ഒരു വ്യക്തിയേയോ,സമൂഹത്തേയോ അപകീര്‍ത്തിപ്പെടുത്താ നുളള ദൃശ്യമാധ്യമങ്ങളുടെ ശക്തി വളരെ വലുതാണെന്നും കോടതി പറഞ്ഞു. ചാനലുകള്‍ ടിആര്‍പി റേറ്റിംഗിന്‌ പിന്നാലെയാണ്‌ പോകുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

മാധ്യമങ്ങളില്‍ നിയന്ത്രണം നിലവിലുണ്ടെന്ന പ്രസ്‌ കൌണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ വാദം കോടതി തളളി. അങ്ങനെ നിയന്ത്രണമുണ്ടായിരന്നെങ്കില്‍ ഇത്തരം പരിപാടികള്‍ ടിവിയിലൂടെ കാണേണ്ടി വരില്ലായിരുന്നെന്നും ജസ്റ്റീസ്‌ ഡി.വൈ ചന്ദ്രചൂഡ്‌ വാക്കാല്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ്‌ മാധ്യമങ്ങള്‍ക്ക്‌ ഇത്തരം വാര്‍ത്തകള്‍ നല്‍കാനുവുകയെന്ന്‌ കോടതി ചോദിച്ചു.

അതേസമയം ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ സ്വാതന്ത്ര്യം പരമ പ്രധാനമാണെന്ന്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. ഹിന്ദു ഭീകരത ഉയര്‍ത്തിക്കാട്ടിയുളള പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന കാര്യം തുഷാര്‍ മേത്ത കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. വാര്‍ത്തയുടെ പ്രസിദ്ധീരണം കോടതിക്ക്‌ എത്രത്തോളം നിയന്ത്രീക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →