മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുവിവാദത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയെ മാറ്റി

തുരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ്‌ വ്യാജമായി ഇട്ടെന്ന വിവാദത്തില്‍ ഉദ്യോഗസ്ഥഭരണ പരിഷ്‌ക്കാര വകുപ്പിലെ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്‍റെ വ്യാജ ഒപ്പിട്ടെന്നതായിരുന്നു വിവാദം. വിവാദത്തെ തുടര്‍ന്ന്‌ ഇവരെ സാമൂഹിക വകുപ്പിലേക്ക്‌ മാറ്റി.

വിവരാവകാശ നിയമ പ്രകാരമാണ്‌ വിവരം പുറത്തു വന്നതെങ്കിലും വിവരം നല്‍കിയത്‌ ഡെപ്യൂട്ടി സെക്രട്ടറിയാണെന്ന്‌ സംശയിക്കുന്നു. ഇത്‌ സംബന്ധിച്ച തെളിവുകള്‍ സര്‍ക്കാരിന്‌ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്‌. ബിജെപി നേതാവ്‌ സന്ദീപ്‌ വാര്യരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →