റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി

September 15, 2020 - 4:20 pm

ആലപ്പുഴ: കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി. അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം കടല്‍ കാണാനെത്തിയ ആദികൃഷ്ണന്‍ എന്ന കുട്ടിയെ തിരയില്‍ അകപ്പെട്ടാണ് കാണാതായത്. 14-9-2020 ഞായറാഴ്ചയാണ് കുട്ടിയെ കടലില്‍ കാണാതായത്. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റേയും അനിതയുടേയും മകനാണ് ആദികൃഷ്ണന്‍.

തൃശൂരില്‍ സഹോദരന്റെ വിവാഹത്തില്‍ സംബന്ധിച്ചതിന് ശേഷമാണ് അനിതയും മക്കളും ആലപ്പുഴയില്‍ അമ്മയുടെ സഹോദരി
സന്ധ്യയുടെ വീട്ടിലേക്കു പോയത്. ഇതിനിടെ കടല്‍ കാണണമെന്ന് കുട്ടികള്‍ വാശിപിടിച്ചു. തുടര്‍ന്ന് സന്ധ്യയുടെ ഭര്‍ത്താവ് ബിനുവിനൊപ്പം ഇവര്‍ കടല്‍ കാണാന്‍ പോകുകയായിരുന്നു. അരമണിക്കൂറോളം കടലില്‍ കളിച്ചു. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ദമായിരുന്നു. അനിതയും കുട്ടികളും തിരയില്‍ കളിക്കുന്നതിനിടയില്‍ ബിനു കാര്‍ ഒതുക്കിയിടാന്‍ പോയി. മടങ്ങി വരുന്നതിനിടയിലാണ് ആദികൃഷ്ണ തിരയില്‍ പെട്ടു പോയതറിയുന്നത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിനെ കാണാതാകുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലില്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *