തിരുവനന്തപുരം/2026 /നവംബർ 10
ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ട്രേഡ് ഫെയര്‍ ‘മധുരവണ്ടി’ക്ക് തുടക്കം. ദേവികുളം, അഴുത ബ്ലോക്കുകളിലാണ് ഈ ദീപാവലി സ്പെഷ്യല്‍ വിപണന മേളയ്ക്കും സ്വീറ്റ് ഫെസ്റ്റിനും തുടക്കം കുറിച്ചിരിക്കുന്നത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ (ദേവികുളം ബ്ലോക്ക്), കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് (അഴുത ബ്ലോക്ക്) എന്നിവിടങ്ങളില്‍ പ്രത്യേക വാഹനങ്ങളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന മധുരവണ്ടികളിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിനോദസഞ്ചാരികളിലേക്കും പൊതുജനങ്ങളിലേക്കും വിപണനത്തിനായി എത്തിക്കുന്നു. നാളെ ഉച്ചവരെ വിപണനമുണ്ടാകും.
മൂന്നാറിലെ മധുരവണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഹേമലത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയുമായ കൃഷ്ണന്‍കുട്ടി സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വനി സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജര്‍ സേതുലക്ഷ്മി ആശംസകള്‍ നേര്‍ന്നു. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ ജീവനക്കാര്‍, സംരംഭകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മറയൂരിലെ മധുരവണ്ടിയുടെ ഫ്ലാഗ് ഓഫ് മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് തോമസ് നിര്‍വഹിച്ചു. മറയൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഷിബു. ജി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ അരുണ്‍ വി.എ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമതി സെന്തില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ അളകമ്മ, ബ്ലോക്ക് മെമ്പര്‍ കെ.പി. രാജന്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്‍സി, ജനപ്രതിനിധികള്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കാന്തല്ലൂരില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവന് രാജ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കാന്തല്ലൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രേവതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.