മുംബൈ നവംബര്‍ 12: സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയതെന്ന് ശിവസേന. അതേസമയം ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയെന്നും ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ചാണ് ശിവസേന സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ്സ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ ശിപാലിനെ ഇത് സംബന്ധിച്ച് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ സന്ദര്‍ശിച്ചിരുന്നു.