2026 ഒക്ടോബർ 2 –
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആയിരിക്കെ ജലവിഭവ വകുപ്പ് രണ്ട് വിവാദ ഉത്തരവുകൾ ഇറക്കി. ഒന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിന് തട, രണ്ടാമത്തേത് ഇരുപത് മീറ്റർ ചുറ്റളവിൽ നിർമ്മാണത്തിന് തട. ഇടുക്കി ജില്ലാ കളക്ടർ ഡോക്ടർ ദിനേശൻ ചെറുവാട്ട് മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ വനാതിർത്തി തോട്ടങ്ങളിൽ രാത്രി ആറു മുതൽ രാവിലെ ആറു വരെ സഞ്ചാരം തടഞ്ഞ് ഉത്തരവ് ഇറക്കി. ജനരോഷം വന്നപ്പോൾ രണ്ടു കൂട്ടരും വാക്കാൽ പിൻവലിച്ചു എന്ന് പറഞ്ഞു, പക്ഷെ രേഖയിൽ നിന്ന് മായ്ചില്ല. അതുകൊണ്ടാണ് ഇന്ന് ഈ പ്രശ്നം വീണ്ടും ഉയരുന്നത്.
ഒരു കിലോമീറ്റർ എന്ന് കേട്ടാൽ കേരളം വിറയ്ക്കും
ജനുവരി ഇരുപത് രണ്ടായിരത്തി ഇരുപത്തഞ്ചിനാണ് ആദ്യത്തെ അടി വന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറഞ്ഞത് ഇങ്ങനെ. അണക്കെട്ട്, തുരങ്കം, ബണ്ട്, കനാൽ എന്നിവയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ല. തടയണയ്ക്ക് മുന്നൂറ് മീറ്റർ, ചെറിയ കനാലിന് ഇരുനൂറ്റി അമ്പത് മീറ്റർ. ഇടുക്കി ഡാമിന്റെ ഒരു കിലോമീറ്റർ എന്ന് പറഞ്ഞാൽ പല പട്ടണങ്ങളും ഇല്ലാതാകും. ജനങ്ങൾ ബഹളം വെച്ചപ്പോൾ മന്ത്രിയുടെ ഓഫീസ് പറഞ്ഞു, ആലോചിക്കാം എന്ന്.
ഇരുപത് മീറ്റർ എന്ന് പറഞ്ഞ് വീട് വെക്കൽ തടഞ്ഞ കഥ
രണ്ടാമത്തെ ഉത്തരവ് അതിലും കടുപ്പം. ജി ഓ എം എസ് നമ്പർ അറുപത്തേഴ് രണ്ടായിരത്തി ഇരുപത്തിനാല്, തീയതി ഡിസംബർ ഇരുപത്താറ് രണ്ടായിരത്തി ഇരുപത്തിനാല്. ഇതിൽ രണ്ട് തട്ടുണ്ട്. ഒന്നാം തട്ട് ഇരുപത് മീറ്റർ, ജലനിരപ്പിൽ നിന്ന് കരയിലേക്ക് ഒരു കല്ല് പോലും വെക്കാൻ പാടില്ല. രണ്ടാം തട്ട് നൂറ് മീറ്റർ, അവിടെ വീട് വെക്കണമെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതി വേണം. പത്തു മീറ്ററിൽ കൂടുതൽ ഉയരം പാടില്ല. ഈ ഉത്തരവ് വന്നതോടെ ഏഴായിരത്തി എഴുനൂറ്റി മുപ്പത്തിരണ്ട് ഏക്കർ പൂർണ നിരോധന മേഖലയും മുപ്പത്തെട്ടായിരത്തി അറുനൂറ്റി അറുപത്തിയൊന്ന് ഏക്കർ നിയന്ത്രിത മേഖലയുമായി. മോൻസ് ജോസഫ് എം എൽ എ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. മാർച്ച് ഇരുപത്തഞ്ച് രണ്ടായിരത്തി ഇരുപത്തഞ്ചിന് മന്ത്രി പറഞ്ഞു, പിൻവലിക്കാം എന്ന്.
രാത്രി ആറു മണിക്ക് ശേഷം ഇടുക്കിക്കാരൻ വീട്ടിൽ ഇരിക്കണോ
കളക്ടറുടെ ഉത്തരവ് മൂന്നാമത്തെ ഞെട്ടൽ. തീയതി സെപ്റ്റംബർ ഇരുപത്തെട്ട് രണ്ടായിരത്തി ഇരുപത്തിനാല്. മൂന്നാർ, പീരുമേട്, ഉടുമ്പൻചോലയിലെ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയ കത്തിൽ പറഞ്ഞു, വനത്തോട് ചേർന്ന തോട്ടങ്ങളിൽ രാത്രി ആറു മുതൽ രാവിലെ ആറു വരെ ആരും ഇറങ്ങരുത്. എഴുപത് ശതമാനം ഇടുക്കിയും തോട്ടമാണ്, അഞ്ച് മുതൽ ഒമ്പത് ലക്ഷം ആളുകൾ കുടുങ്ങും. സി പി എം, ബി ജെ പി, കേരള കോൺഗ്രസ്, ഇടുക്കി രൂപത, എല്ലാത്തിനും ഉപരി വിവിധകർഷക സംഘടനാ നേതാക്കൾ, മാധ്യമങ്ങൾ എല്ലാം സമരത്തിന് ഇറങ്ങി. അപ്പോൾ കളക്ടർ ഒരു വിശദീകരണം ഇറക്കി, ഇത് നിരോധനമല്ല ഉപദേശം മാത്രമാണ് എന്ന്.
മരവിപ്പിച്ചാൽ തീരുമോ? റദ്ദാക്കിയാൽ മാത്രമേ തീരൂ
ഇവിടെയാണ് കുടുക്ക്. ജലവിഭവ വകുപ്പ് ഏപ്രിൽ മൂന്ന് രണ്ടായിരത്തി ഇരുപത്തഞ്ചിന് പുതിയ ജി ഓ ഇറക്കി, ജി ഓ എം എസ് നമ്പർ ഇരുപത്തിയാറ് രണ്ടായിരത്തി ഇരുപത്തഞ്ച്. അതിൽ പറയുന്നു, മേൽ ഉത്തരവ് പിൻവലിച്ചതായി, എന്നാൽ ഇതുവരെ എടുത്ത നടപടികൾ നിലനിൽക്കും എന്ന്. അതായത് സർവേ ചെയ്തത്, അനുമതി നിഷേധിച്ചത് എല്ലാം ഫയലിൽ ഉണ്ട്. ഖനന ഉത്തരവിനും ഇതേ രീതിയിൽ പിൻവലിക്കൽ മാത്രമേ ഉള്ളൂ. കളക്ടറുടെ ഉത്തരവിന് ഗസറ്റിൽ റദ്ദാക്കൽ ഇതുവരെ വന്നിട്ടില്ല, വാക്കാൽ തിരുത്ത് മാത്രം. നാളെ ആരെങ്കിലും കോടതിയിൽ പോയി ഈ ഉത്തരവ് കാണിച്ചാൽ, ജഡ്ജിക്ക് ഇത് നടപ്പാക്കാൻ പറയാം. ഉത്തരവ് ഇറക്കുക, ബഹളം വരുമ്പോൾ മരവിപ്പിക്കുക, പിന്നീട് പൊടിതട്ടി എടുക്കുക, ഇത് ജനത്തിന് ദോഷമാണ്.
Sources
- Government of Kerala Water Resources Department Order G O Ms No 67 of 2024 dated 26-12-2024
- Government of Kerala Water Resources Department Order G O Ms No 26 of 2025 dated 03-04-2025
- Government of Kerala Water Resources Department Mining Restriction Order dated 20-01-2025
- Proceedings of District Collector Idukki cum Chairman District Disaster Management Authority dated 28-09-2024