തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി

തൊടുപുഴ: തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. ഉണ്ടപ്ലാവ് പൊന്നേട്ട് ഷെമീര്‍(27), വെങ്ങല്ലൂര്‍ കൊമ്പനാപ്പറമ്പില്‍ ഷബിന്‍(30) ഇടവെട്ടി തേക്കിന്‍കാട്ടില്‍ ഷിയാസ് (30) വെങ്ങല്ലൂര്‍ വീട്ടിക്കുന്ന് പവിരാജ് (26),ഇടവെട്ടി ഇല്ലിക്കല്‍ അബിന്‍ മുഹമ്മദ്(30) എന്നിവരാണ് 2020 സെപ്തംബര്‍ 5 ശനിയാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ ഞായറാഴ്ച വൈകിട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു.

വെഞ്ഞാറമൂട് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ അടഞ്ഞുകിടന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആയ രാജീവ് ഭവന്‍ എറിഞ്ഞു തകര്‍ത്തുവെന്നാണ് കേസ്. അപകടത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളടക്കം തകര്‍ന്നിരുന്നു. പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →