മലപ്പുറം: ആതവനാട് സ്വദേശി ബഹറൈനിൽ പൊള്ളലേറ്റ് മരിച്ചു. ഗോപാലൻ ടിപി (63) ആണ് മരിച്ചത്. 02-09-2020, ബുധനാഴ്ച രാത്രിയിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ ആണ് ഗുരുതരമായി പൊള്ളലേറ്റത്. ബഹറൈനിൽ ഇസ ടവറിനു സമീപമാണ് താമസിച്ചിരുന്നത്. സംഭവമറിഞ്ഞെത്തിയ അയൽവാസികളാണ് പൊള്ളലേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടത്. കൂടെ മുറിയിൽ താമസിച്ചിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്.
35 വർഷമായി ബഹറൈനിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോപാലൻ. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു ഇദ്ദേഹം. 03-09- 2020 വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടേക്ക് എയർ ഇന്ത്യ ഫ്ലൈറ്റിലാണ് ടിക്കറ്റ് എടുത്തിരുന്നത്.
ഭാര്യ : വിമല
മക്കൾ : വിപിൻ, ഷീന, നന്ദന



