റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടുംവീണ്ടും ദുരന്തമാവല്ലേ ബലറാമേ ..

August 28, 2020 - 9:35 pm

                                                                                                                   
തൃശൂര്‍: സര്‍ക്കാര്‍ ജോലിയില്‍ മുന്നാക്ക കാരിലെ പിന്നാക്കകാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ നിര്‍ദ്ദേശം പിഎസ് സി അംഗീകരിച്ചതിനെ തുടര്‍ന്നുളള വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്റ്റിനുളള കമന്‍റിലാണ് വീണ്ടുംവീണ്ടും ദുരന്തമാവല്ലേ ബലറാമേ  എന്ന് അഭ്യര്‍ത്ഥിക്കുന്നത് . 

ചരിത്രത്തില്‍ ഒരുകാലത്തും സാമൂഹ്യ വിവേചനങ്ങളോ അനീതികളോ അനുഭവിച്ചിട്ടില്ലാത്തവരെങ്കിലും ധാരാളം  ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ അവസരം ലഭിച്ചിട്ടുളള ചില ജനവിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നുവെന്നതാണ്  ബല്‍റാമിന്‍റെ ആക്ഷേപം. ബല്‍റാമിനെ എതിര്‍ത്ത് കൊണ്ട് നിരവധി പേരാണ് രംഗത്തുവന്നിട്ടുളളത്. ഈ പോസ്റ്റ് യൂഡിഎഫിന്  തലവേദന യായി മാറിയിട്ടുളള തായി റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നു.  ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കാനാണ്  സാധ്യത.

മുന്നാക്കസമുദായത്തില്‍ ജനിച്ച്  നിര്‍ഭാഗ്യവശാല്‍, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജീവിക്കുന്ന പാവങ്ങള്‍ക്ക് ഒരു താങ്ങാവുന്നത് സഹിക്കാനാവാത്തത് നിങ്ങളേപ്പോലുളളവര്‍ക്കും കുറെ തീവ്രവാദികള്‍ക്കുമാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. സര്‍ട്ടിഫിക്കറ്റില്‍ ജനറല്‍ വിഭാഗം എന്നെഴുതി വച്ചതുകൊണ്ട്  അവര്‍ സാമ്പത്തികമായി മുന്നിലാണെന്ന് കരുതരുത് എന്ന് ബലറാമിനെ ഓര്‍മ്മപ്പെടുത്തുന്നത് ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് വെളിപ്പെടുത്തുന്ന ആളാണ്. വോട്ടിനുവേണ്ടി ഇത്തരത്തില്‍ പടച്ചുവിടരുതെന്നും താങ്കള്‍ ഈ കാലഘട്ടത്തിലൊന്നുമല്ലേ ജീവിക്കുന്നതെന്നും പ്രതികരണങ്ങള്‍ ഉണ്ട്.

കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്ന ഈ നിലപാടില്‍ നിന്ന് യൂഡിഎഫിന് രക്ഷപെടാന്‍  ഇത് ബല്‍റാമിന്‍റെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് തലയൂരേണ്ടിവരും എന്നസ്ഥിതിയാണ് ഇപ്പോഴുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *