മാവേലിക്കര എക്സൈസ് സംഘം വാറ്റുചാരായം പിടിച്ചു

മാവേലിക്കര: ചാരായം വാറ്റുകയായിരുന്ന യുവാവ് എക്സൈസ്കാരെ കണ്ട് ഓടി രക്ഷപെട്ടു. തട്ടാരമ്പലം വടക്ക് രാജേഷ് ഭവന ത്തില്‍ രാജേഷ്(37) ആണ്  ഓടി രക്ഷപെട്ടത്. ഇയാള്‍ക്കെതിരെ കേസെടുത്തു. 55 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും  ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. 

ഓണത്തോടനുബന്ധിച്ച് മാവേലിക്കര റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ബിജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്  വാറ്റുകേന്ദ്രം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന ബാത്ത് റൂമിലാണ്   ചാരായം വാറ്റിക്കൊണ്ടിരുന്നത്. 

പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസര്‍ ജെ കൊച്ചുകോശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെബിജു, ജയകൃഷ്ണന്‍, ബിയാസ് പി.എം, നവീന്‍, ബി,രാഹുല്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →