നീറ്റ് പരീക്ഷയില്‍ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം:നീറ്റ് പരീക്ഷ മാറ്റണമെന്ന നിലപാട്  കേരളം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. .നീറ്റ് പരീക്ഷ നടത്തുന്നതി നെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാനുളള നീക്കം സജീവമാകു ന്നതിനിടെയാണ് കേരളത്തിന്‍റെ ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം എച്ചൂരിയും പരീക്ഷ മാറ്റി വയ്ക്കണെന്ന ആവശ്യം ഉന്നയിച്ചിരുന്നു. യച്ചൂരിയുടെ നിലപാടിനോടും കേരളം യോജിച്ചില്ല. 

കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ ഏഴ്  സംസ്ഥാന മുഖ്യമന്ത്രിമാര്‍ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ധാരണയായിരുന്നു. സെപ്തംബര്‍ 1 മുതല്‍ 6  വരെ ജെഇഇ മെയിന്‍ പരീക്ഷ യും സെപ്തംബര്‍  13 ന് നീറ്റ് പരീക്ഷയും  നടത്താനാണ്നി ശ്ചയിച്ചിരി ക്കുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ ഏഴ്  സംസ്ഥാന മുഖ്യമന്ത്രിമാര്‍ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ധാരണയായിരുന്നു. സെപ്തംബര്‍ 1 മുതല്‍ 6  വരെ ജെഇഇ മെയിന്‍ പരീക്ഷ യും സെപ്തംബര്‍  13 ന് നീറ്റ് പരീക്ഷയും  നടത്താനാണ്‌ നിശ്ചയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →